മുംബൈ : പി എൻ ബി തട്ടിപ്പു കേസിലെ പ്രതികളായ നീരവ് മോദിയുടെയും , മെഹുൽ ചോക്സിയുടെയും 13 ആഡംബര കാറുകൾ ലേലം ചെയ്യുന്നു .1.33 കോടി മൂല്യം കണക്കാക്കുന്ന റോൾസ് റോയ്സ് കാർ ,54.60 ലക്ഷം വിലയുള്ള പോർഷെ , 14 ലക്ഷവും ,37.80 ലക്ഷവും വിലയുള്ള മെഴ്സിഡസ് ബെൻസ് തുടങ്ങിയ വാഹനങ്ങളാണ് ലേലം ചെയ്യുന്നത് . ഇവയ്ക്ക് പുറമേ ബി എം ഡബ്യൂ,ഹോണ്ട ബ്രയോ,ടൊയോട്ട ഇന്നോവ തുടങ്ങി ഏഴോളം വാഹനങ്ങളും ലേലം ചെയ്യും .
എൻഫോഴ്സ്മെന്റ് കഴിഞ്ഞ വർഷം പിടിച്ചെടുത്ത കാറുകളാണ് ഇവ..കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് വാഹനങ്ങൾ ലേലം ചെയ്യുന്നത് .ഇതിനു മുന്നോടിയായി വാഹനങ്ങൾ പരിശോധിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട് .വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതിനു പുറമെ നീരവ് മോദി ഗ്രൂപ്പിന്റെ 490 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളും മറ്റ് വിലയേറിയ വസ്തുക്കളും കണ്ടുകെട്ടിയിരുന്നു
Post Your Comments