ന്യൂഡല്‍ഹി: സുപ്രീം കോടതി ചിഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ നിയോഗിച്ച ആഭ്യന്തര സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. മൂന്നംഗം സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി. രമണ പിന്‍മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ നിയമിച്ചത്. ആഭ്യന്തര സമിതിയില്‍ അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണെന്നും സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാരി നേരത്തെ കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എന്‍.വി. രമണ പിന്‍മാറിയത്.
ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇവരുടെ പരാതി എന്നാല്‍ ലൈംഗീകാരോപണം ചീഫ് ജസ്റ്റിസ് നിഷേധിച്ചു. തനിക്കെതിരെ വന്‍ ഗൂഡാലോചന നടക്കുന്നതായി രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. മറ്റ് പല വഴികള്‍ നോക്കിയിട്ടും താന്‍ വഴങ്ങാത്തതിനാലാണ് ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ രാജി വെക്കാന്‍ താന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ചു.
ഇത് ബ്ലാക്ക്മെയിലിങ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യായാധിപന്മാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ കൊണ്ട് നേരിടുന്നത് ശരിയായ രീതിയല്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തനിക്കെതിരെയും ഇത്തരം നീക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് എസ്.എ. ബോബ്ഡ അദ്ധ്യക്ഷനായ സമിതിയില്‍ ജസ്റ്റ്സ് ഇന്ദിരാ ബാനര്‍ജിയാണ് മറ്റൊരു അംഗം,
Post Your Comments