KeralaLatest News

ബസ് യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ഇന്നും ഹാജരാകില്ല

ഇന്നലെ സുരേഷ് ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും അയാള്‍ എത്തിയില്ല

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ ഇന്നു പോലീസിനു മുമ്പാകെ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഇന്ന് ഹാജരാകന്‍ കഴിയില്ലെന്നാണ് സുരേഷ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാന്‍ സുരേഷിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ ഇവിടെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇന്നലെ സുരേഷ് ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും അയാള്‍ എത്തിയില്ല. അതേസമയം ഇന്നുകൂടി ഹാജരായില്ലെങ്കില്‍ പോലീസ് കൂടുതല്‍ നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിച്ചിരുന്നത്.. എന്നാല്‍ ഇയാള്‍ ഹാജരാകുന്നതോടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button