ഹൈദരാബാദ്: ഇന്റര്‍ മീഡിയേറ്റ പരീക്ഷയില്‍ തോറ്റത്തിനെ തുടര്‍ന്ന് തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 17 കൂട്ടികള്‍ നേരത്തേ മരിച്ചിരുന്നു. പിന്നീട് മൂന്നു കുട്ടികള്‍ക്കൂടി ആത്മഹത്യ ചെയ്തോടെ മരണസംഖ്യ 20 ആവുകയായിരുന്നു. 24 മണിക്കൂറിനുള്ളിലാണ് മുഴുവന്‍ ആത്മഹത്യകളും നടന്നത്. അതേസമയം കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് അപ്രതീക്ഷിതമായ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് ഒരുവിഭാഗം ആരോപിച്ചു. പരീക്ഷയെഴുതിയ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് തോറ്റത്. കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പരീക്ഷയില്‍ പരാജയപ്പെടുന്നു എന്ന കാരണത്താല്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍ പറയുന്നു. 2018ല്‍ ആറ് കുട്ടികളാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. തീകൊളുത്തിയും തൂങ്ങിയുമാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തത്.
Post Your Comments