ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണത്തിൽ അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയസിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന സത്യവാങ്മൂലമാണ് ഇന്ന് കോടതി പരിശോധിക്കുന്നത്.
ഇന്നലെയും കേസിനുവേണ്ടി കോടതി ചേർന്നുവെങ്കിലും അഭിഭാഷകന്‍ എത്താത്തതുകൊണ്ട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്ദന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. അതേസമയം ലൈംഗികാതിക്രമ പരാതി ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എന്‍ വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ഈ സമിതിയാണ് പരാതിയിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക.
ഉന്നതർ ഉൾപ്പെട്ട കേസിൽ അനുകൂല വിധിക്കായി കോർപറേറ്റ് അതികായൻ നടത്തിയ നീക്കം പരാജയപ്പെട്ടതാണ് കേസിന് പിന്നിലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകനോട് നേരില്‍ ഹാജരാകാനും തെളിവുകള്‍ കൊണ്ടുവരാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചിട്ടുണ്ട്.
Post Your Comments