റിയാദ്: സൗദി അറേബ്യ ചൊവ്വാഴ്ച്ച നടപ്പിലാക്കിയത് 37 വധശിക്ഷ. ഭീകരതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരാണ് സൗദി ഭരണകൂടത്തിന്റെ നിയമനടപടിയില്‍പ്പെട്ട് തൂക്കിലേറ്റപ്പെട്ടത്.
ഭീകര സംഘടനകള്‍ രൂപീകരിക്കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടത്.
കുറ്റവാളികളെല്ലാം സൗദി പൗരന്മാരായിരുന്നു.
സുരക്ഷയെ തകരാറിലാക്കാനും കലാപം വ്യാപിപ്പിക്കാനും വിഭാഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിച്ചവര്‍ക്കാണ് വധശിക്ഷ നല്‍കിയതെന്ന് സൗദി പ്രസ് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു. 2018 ല്‍ 148 പേര്‍ക്കാണ് ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്. 2016 ജനുവരിയില്‍ 47 പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കിയിരുന്നു.
Post Your Comments