ലണ്ടന്‍: തെക്കന്‍ ലണ്ടനിലുള്ള ഇന്ത്യന്‍ സ്വദേശി റാന്‍വീര്‍ സിംഗ് സന്ധു ആദ്യ ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചത് തന്റെ പന്ത്രണ്ടാം വയസിലാണ്. 25 വയസാകുമ്പോള്‍ മില്ല്യണയര്‍ എന്ന ലക്ഷ്യം മുന്നോട്ട് വച്ചായിരുന്നു സന്ധുവിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ പതിനഞ്ച് വയസുള്ള ഈ കുട്ടി നല്ല ഒരു സംരംഭകന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച് പണം സമ്പാദിക്കുകയാണ്.
യുവ സംരംഭകര്‍ക്ക് അവരുടെ സ്വപ്ന വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിന് ഒരു അക്കൗണ്ടന്റായും സാമ്പത്തിക ഉപദേഷ്ടകനായും പ്രവര്‍ത്തതിക്കാന്‍ തനിക്ക് കഴിയുമെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ താന്‍ മനസിലാക്കിയിരുന്നു എന്നാണ് ഈ കുട്ടി പറയുന്നത്. 12 പൗണ്ട് മുതല്‍ 15 പൗണ്ട് വരെയാണ് ഒരു മണിക്കൂര്‍ സേവനത്തിന് സന്ധുവിന് ലഭിക്കുന്നത്. ഒട്ടേറെ കക്ഷികള്‍ സന്ധുവിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുമുണ്ട്.
അതേസമയം സ്‌കൂളും ജോലിയും തമ്മില്‍ എങ്ങനെ ഒത്തുകൊണ്ടുപോകുമെന്ന ചോദ്യത്തിന് അതൊരുതരത്തിലും തനിക്ക് സമ്മര്‍ദ്ദമാകുന്നില്ല എന്നാണ് ഈ കുട്ടി പറയുന്നത്. ഭാവിയില്‍ ഒരു മില്യനയറായി ബിസിനസ് വികസിപ്പിക്കുക എന്നതാണ് സ്വപ്നമെന്നും സന്ധു പറയുന്നു.
12 വയസ്സുള്ളപ്പോള്‍ ലവല്‍ 3 സിപിഡി ബേസിക് അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി ഓണ്‍ലൈന്‍ കൌണ്‍സലിംഗ് കോഴ്സ് പൂര്‍ത്തിയാക്കി. 2016 ജൂണില്‍ തന്റെ ബിസിനസ് ഡിജിറ്റല്‍ അക്കൗണ്ട് ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം രണ്‍വീര്‍ സിംഗ് സന്ധു രണ്ടാമത്തെ കമ്പനിയും തുടങ്ങി. മിക്കവാറും വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നതെങ്കിലും കുടുംബത്തിന്റെ ഒരു ഓഫീസും ജോലികാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ്അച്ഛന്‍ അമന്‍ സിംഗ് സന്ധു (50) ഒരു ബില്‍ഡറാണ്. ഒറു എസ്റ്റേറ്റ് ഏജന്റാണ് അമ്മ ദല്‍വീന്ദര്‍ കൗര്‍ സന്ധു.
Post Your Comments