Latest NewsElection NewsKeralaElection 2019

അധിക പോളിങ് ശതമാനം ബിജെപിക്ക് അനുകൂലമെന്ന് വിലയിരുത്തല്‍: അഞ്ച് ജില്ലകളില്‍ വിജയമുറപ്പെന്ന് പാർട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെഴുത്താണ് എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ ബിജെപി വിജയം നേടും. സ്ത്രീകളുടെ വോട്ടിലാണ് അധിക പ്രതീക്ഷ. ശബരിമല വിഷയം തന്നെയാണ് കാരണം.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയം ഉറപ്പിച്ചമട്ടാണ്. തീരദേശ മേഖലകളില്‍ വന്‍തോതില്‍ പോളിങ് ശതമാനം കൂടിയത് ന്യൂനപക്ഷങ്ങളുടെ ധ്രുവീകരണമല്ലെന്നും വിലയിരുത്തലുണ്ട്. വന്‍തോതില്‍ വോട്ടുശതമാനം കൂട്ടി കരുത്തുതെളിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. തീരദേശ മണ്ഡലങ്ങളിലെ പോളിങ് ശതമാനം കൂടിയത് ജയസാധ്യതയെ ബാധിക്കില്ലെന്നും ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button