Latest NewsKeralaIndiaElection SpecialElection 2019

പല ബൂത്തിലും വോട്ടിങ് രാത്രി വരെ നീണ്ടു, ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം: മൂന്നിടത്ത് വിജയം അവകാശപ്പെട്ട് ബിജെപി

കണ്ണൂർ: പല ബൂത്തുകളിലും രാത്രിയായിട്ടും വോട്ടിങ് നടക്കുകയായിരുന്നു. വടകരയിലും പാലക്കാടും വോട്ടിങ് പത്തര വരെയെങ്കിലും നീണ്ടു. പത്തനംതിട്ടയിലും രാത്രി വരെ വോട്ടിങ് നീണ്ടു. ഇത്തവണ തികച്ചും ജനാധിപത്യപരമായി വോട്ടിങ് നടന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായം. കൂടുതലും സ്ത്രീ സാന്നിധ്യമാണ് ഇത്തവണ ശ്രദ്ധേയമായത്. വലിയ ക്യൂവാണ് കേരളത്തിലുടനീളം പോളിങ് ബൂത്തുകളില്‍ കണ്ടത്. ഇതിന്റെ ഫലമായിരുന്നു റിക്കോര്‍ഡ് പോളിംഗിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന് കണക്കെടുപ്പിന്റെ ദിവസങ്ങളാണ്.

അനൗദ്യോഗിക കണക്കെടുപ്പില്‍ യുഡിഎഫും എൽഡിഎഫും എല്ലാ സീറ്റിലും വിജയം അവകാശപ്പെടുന്നു. ബിജെപി മൂന്നു സീറ്റുകൾ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ആറ് സീറ്റുകളിൽ പ്രതീക്ഷ വെക്കുന്നുണ്ട്. ഇത്തവണ കേരളത്തിന്റെ വലിയ ഒരു പൊതുബോധത്തെ തിരുത്തി കുറിക്കുന്ന തിരഞ്ഞെടുപ്പാവും എന്നാണു കണക്കു കൂട്ടൽ.20 സീറ്റുകളിൽ രണ്ടെണ്ണം, പൊന്നാനിയും മലപ്പുറവും, വയനാടും മാത്രം ആണ് ഉറപ്പായും ആര് ജയിക്കും എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയുന്ന സീറ്റുകൾ, കാരണം മുൻകാല മോഡലുകളിൽ നിന്ന് വലിയ മാറ്റമൊന്നും ഇവിടെ ഉണ്ടാവാൻ സാധ്യതയില്ല.ബാക്കി 18 മണ്ഡലങ്ങളും പ്രവചനാതീതമാണ്.

ആറു മണ്ഡലങ്ങളിൽ എങ്കിലും ബീജേപ്പി 20% എന്ന ക്രിട്ടിക്കൽ വോട്ട് ബാരിയർ ക്രോസ്സ് ചെയ്യും.. അതായത് തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, പത്തനം തിട്ട, തൃശൂർ, പാലക്കാട്, ഒരു പക്ഷെ ആലപ്പുഴയിലും വരെ ശക്തമായ ത്രികോണമത്സരം നടക്കും. മൂന്ന് കക്ഷികളിൽ ആര് വേണേലും ഇവിടെ ജയിക്കാം, പ്രവചനാതീതമാണ്. അതെ സമയം പാലക്കാട് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വലിയ പ്രതീക്ഷയില്ലാത്തത്. ബാക്കിയില്ലായിടത്തും ഇടതും വലതും ഒരു പോലെ അവകാശ വാദം ഉന്നയിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മുപ്പത് ദിവസം കാത്തിരിക്കണം. മെയ്‌ 23-നാണ് വോട്ടെണ്ണല്‍. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍കൂടി എണ്ണേണ്ടതിനാല്‍ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button