
ചങ്ങനാശേരി : എംസി റോഡിൽ വാഹനാപകടം , പാലാത്ര ബൈപാസ് ജംക്‌ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
അപകടത്തിൽ ചങ്ങനാശേരി ആനന്ദാശ്രമം കിഴക്കേപറമ്പിൽ ശശിധരന്റെ മകനും സ്കൂട്ടർ യാത്രക്കാരനുമായ
കെ.എസ്.അനിൽകുമാർ (36) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം . ലോറി ഡ്രൈവർ അറിയിച്ചതനുസരിച്ച് പൊലീസെത്തി മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments