ഏറനാട്: വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍,നിലമ്പൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലെ കുറഞ്ഞ പോളിംഗ് യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വന്‍ഭൂരിപക്ഷം നല്‍കിയ നിയോജകമണ്ഡലങ്ങളാണ് ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാത്തത്.
രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വയനാട് സീറ്റില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും കെപിസിസിയും. അതില്‍ പകുതിയിലേറെ വോട്ടും മലപ്പുറം ജില്ലയിലെ ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി കിട്ടും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പോളിംഗ് സമയം എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോൾ യുഡിഎഫ് പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.
ഇരുപത് വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗ് വയനാട്ടില്‍ രേഖപ്പെടുത്തിയപ്പോള്‍, മലപ്പുറത്തെ ഈ മൂന്ന് മണ്ഡലങ്ങളിലേയും പോളിംഗ് രാവിലെ മുതല്‍ മന്ദഗതിയിലാണ്. വയനാട് ജില്ലയിലെ പോളിംഗ് ശതമാനം 60 ശതമാനം പിന്നിട്ടപ്പോൾ ഏറനാട്, 56.82, വണ്ടൂര്‍, 56.45 ,നിലമ്പൂര്‍ 59.52 എന്നിങ്ങനെയാണ് പോളിംഗ് നിലവാരം. അതിനാല്‍ പരമാവധി പേരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മലപ്പുറം ഡിസിസി.
Post Your Comments