പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ജയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍.
സംസ്ഥാനത്ത് ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവും ഉണ്ടാവുകള്ളു. കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് എ.പത്മകുമാര്‍ വ്യക്തമാക്കി.
കനത്ത പോരാട്ടം നടന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണി, വീണ ജോര്‍ജ്, കെ സുരേന്ദ്രന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. നിലവില്‍ പത്തനംതിട്ടയില്‍ 22% വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു. ഏഴു മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.
Post Your Comments