Election NewsKeralaLatest NewsIndiaElection 2019

കണ്ണൂരില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് ; വോട്ടെടുപ്പ് തടസ്സപെട്ടു

പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍

കണ്ണൂര്‍ : കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്പര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് . ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപെട്ടു . പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍ .അതേ സമയം വോട്ടിംഗ് യാത്രം തകരാറിലായതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് നാട്ടുകാര്‍ .കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തും വോട്ടിംഗ് യന്ത്രത്തിന് കേടുപാടുണ്ടായി.

മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 14.12 ശതമാനം പോളിങ് രേഖപ്പെടുത്തി.അതേസമയം പലയിടത്തും വോട്ടിങ് മെഷീനുകള്‍ തകരാറിലായതോടെ വോട്ടിങ് നിര്‍ത്തിവെച്ചു.അതേസമയം കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ രേഖപ്പെടുത്തി. തകരാര്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ മാറ്റി നല്‍കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button