കൊല്‍ക്കത്ത: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക ആക്രമണം. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആക്രമണങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടു പാര്‍ട്ടികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനൊപ്പം ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ടിടലും നടക്കുന്നതായും ആരോപണമുണ്ട്.
അതെ സമയം ബംഗാളിലെ പോളിംഗ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ കേന്ദ്രസേനാ ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നതായിബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിആരോപിച്ചു. എന്നാൽ സേന ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും മമതാ ബാനര്‍ജി വ്യക്തമാക്കി.അതെ സമയം തൃണമൂൽ ഗുണ്ടകൾ വ്യാപകമായി ആക്രമണം നടത്തുകയാണ്.
മുര്‍ഷിദാബാദിലെ റാണിനഗര്‍ പ്രദേശത്തെ പോളിംഗ് ബൂത്തുകള്‍ക്ക് സമീപം അജ്ഞാതര്‍ ബോംബെറിഞ്ഞു. ബോംബേറില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവങ്ങളെത്തുടര്‍ന്ന് പോലീസ് ശക്തമായ കാവല്‍ ബൂത്തുകളില്‍ ഏര്‍പ്പെടുത്തി.ദക്ഷിണ ദിനാജ്പൂരില്‍ ബാബുലാല്‍ മുര്‍മു എന്ന പോളിംഗ് ഏജന്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments