KeralaLatest NewsElection News

തെരഞ്ഞെടുപ്പിന് ശേഷം കെ.സുരേന്ദ്രന്റെ ആദ്യ പ്രതികരണം ഇങ്ങനെ

പത്തനംതിട്ട• അത്യന്തം ആവേശകരവും ഹൃദയസ്പർശിയുമായ പ്രചാരണത്തെത്തുടർന്ന് കനത്ത പോളിംഗോടെ തെരഞ്ഞെടുപ്പു യുദ്ധം അവസാനിച്ചു. നിറഞ്ഞ സ്നേഹവും അതിലേറെ വാൽസല്യവുമാണ് പത്തനം തിട്ടയിലെ ആബാലവൃദ്ധം ജനങ്ങൾ ഈ കാലയളവിൽ തനിക്കു നൽകിയത്. വാരിക്കോരി വോട്ടുതന്ന് അനുഗ്രഹിച്ച എല്ലാ വോട്ടർമാർക്കും ഒരായിരം നന്ദിയുണ്ടെന്നും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമ്മമാരും സഹോദരിമാരും യുവാക്കളും കൊച്ചുകുട്ടികളും വയോജനങ്ങളും നൽകിയ പിന്തുണ മറക്കാനാവാത്ത അനുഭവമായി. നരേന്ദ്രമോദിയോടും ബി. ജെ. പിയോടുമുള്ള ആഭിമുഖ്യം വലിയ തോതിൽ ഇവിടെ വർദ്ധിച്ചു എന്നു വേണം കരുതാൻ. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ ഈ തെരഞ്ഞെടുപ്പ് എല്ലാവർക്കും പ്രചോദനമേകുമെന്നതിൽ തർക്കമില്ല. നല്ല വാർത്തകൾക്കായി ഒരു മാസം കാത്തിരിക്കാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കെ.സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അത്യന്തം ആവേശകരവും ഹൃദയസ്പർശിയുമായ പ്രചാരണത്തെത്തുടർന്ന് കനത്ത പോളിംഗോടെ തെരഞ്ഞെടുപ്പു യുദ്ധം അവസാനിച്ചു. നിറഞ്ഞ സ്നേഹവും അതിലേറെ വാൽസല്യവുമാണ് പത്തനം തിട്ടയിലെ ആബാലവൃദ്ധം ജനങ്ങൾ ഈ കാലയളവിൽ എനിക്കു നൽകിയത്. വാരിക്കോരി വോട്ടുതന്ന് അനുഗ്രഹിച്ച എല്ലാ വോട്ടർമാർക്കും ഒരായിരം നന്ദി. പതിനായിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരോടും വിവിധ സാമൂഹ്യസംഘടനാ പ്രവർത്തകരോടും തീർത്താൽ തീരാത്ത കടപ്പാടാണെനിക്കുള്ളത്. തികച്ചും പുതിയൊരു മണ്ഡലത്തിലെത്തിപ്പെട്ട എനിക്കുവേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിച്ച ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അമ്മമാരും സഹോദരിമാരും യുവാക്കളും കൊച്ചുകുട്ടികളും വയോജനങ്ങളും നൽകിയ പിന്തുണ മറക്കാനാവാത്ത അനുഭവമായി. നരേന്ദ്രമോദിയോടും ബി. ജെ. പിയോടുമുള്ള ആഭിമുഖ്യം വലിയ തോതിൽ ഇവിടെ വർദ്ധിച്ചു എന്നു വേണം കരുതാൻ. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ ഈ തെരഞ്ഞെടുപ്പ് എല്ലാവർക്കും പ്രചോദനമേകുമെന്നതിൽ തർക്കമില്ല. നല്ല വാർത്തകൾക്കായി ഒരു മാസം കാത്തിരിക്കാം. എല്ലാവർക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2222064841211473/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button