കായംകുളം: പ്രായത്തിന്റെ അവശതകളിലും തളരാതെ 93 കാരി മാധവിയമ്മ വോട്ട് ചെയ്തു. പ്രായം തളര്‍ത്താത്ത ആവേശവുമായി കായംകുളം സ്വദേശി മാധവിയമ്മയാണ് വോട്ട് ചെയ്യാനെത്തിയത്. മാവിലേത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 70-ാം നമ്പര്‍ ബൂത്തിലാണ് മാധവിയമ്മയുടെ വോട്ട് രേഖപ്പെടുത്തിയത്.
കാഴ്ചയും കേള്‍വി ശക്തിയും കുറവായ മാധവിയമ്മക്ക് പഴയകാര്യങ്ങള്‍ എല്ലാം ഓര്‍മ്മയിലില്ല. എന്നാല്‍ വോട്ടു ചെയ്യണമെന്ന് ആഗ്രഹം പ്രകടപ്പിച്ചു. ഇതോടെ മാധവിയമ്മയുടെ ആഗ്രഹം സാധിച്ച് നല്‍കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. പ്രായാധിക്യം മൂലം നടക്കാന്‍ കഴിയാത്തതിനാല്‍ സഹോദരന്റെ മകന്‍ കെ. യശോധരനും കൊച്ചുമകനും ചേര്‍ന്ന് എടുത്തുകൊണ്ടുവന്നാണ് മാധവിയമ്മയെ വോട്ട് ചെയ്യിപ്പിച്ചത്. വോട്ടു ചെയ്യാന്‍ അവസരം ലഭിച്ച കാലം മുതല്‍ കൃത്യമായി പഞ്ചായത്ത്, നഗരസഭ, നിയമസഭ, ലോക്സഭ ഉള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും ബൂത്തുകളില്‍ പോയി വോട്ടു ചെയ്തിട്ടുണ്ടെന്നും ആര്‍ക്കെല്ലാം വോട്ടു ചെയ്തിട്ടുണ്ടെന്ന് ഓര്‍മ്മയില്ലെന്നും മാധവിയമ്മ പറഞ്ഞു.
Post Your Comments