Latest NewsNewsIndia

ഡൽഹി : സിപിഎമ്മിനും സിപിഐക്കും കെട്ടിവെച്ച പണം നഷ്ടമായി,നോട്ടയ്ക്കും പിന്നിൽ : ഇരുപാർട്ടികൾക്കും ലഭിച്ച വോട്ടുകൾ ഇങ്ങനെ

ന്യൂ ഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും കെട്ടിവെച്ച പണം നഷ്ടമായി. ആറ് മണ്ഡലങ്ങളില്‍ മൂന്നിടങ്ങളില്‍ വീതമാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരുപാര്‍ട്ടികള്‍ക്കും ആറ് മണ്ഡലങ്ങളില്‍ നിന്നായി ആകെ 3,190 വോട്ടുകളാണ് ലഭിച്ചത്. 0.01 ശതമാനമാണ് സിപിഎമ്മിന്റെ വോട്ട് വിഹിതമെങ്കിൽ സിപിഐയ്ക്കത് 0.02 ശതമാനവുമാണ്. വോട്ട് വിഹിതമെടുക്കുമ്പോൾ ബിഎസ്പി, ജെഡിയു, എല്‍ജെപി, ആര്‍.ജെ.ഡി. എന്‍സിപി, നോട്ട എന്നിവര്‍ക്കും പിന്നിലാണ് ഇടത് പാര്‍ട്ടികള്‍.

Also read : ഡല്‍ഹി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാജി വെച്ചു

കരാവല്‍ നഗറില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി രഞ്ജിത് തിവാരിക്ക് 414 വോട്ട്ഉം, ബദര്‍പുറില്‍ മത്സരിച്ച സ്ഥാനര്‍ഥി ജഗദീഷ് ചന്ദിന് 683 ഉം വാസിര്‍പുറില്‍ മത്സരിച്ച സ്ഥാനാര്‍ഥി നാഥുറാമിന് 139 ഉം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ജയം സ്വന്തമാക്കി.

ബവന, തിമര്‍പുര്‍, പാലം എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 1227, 246, 481 വോട്ടുകളാണ് നേടിയത്.
ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ആം ആദ്മി പാര്‍ട്ടി 53.58 ശതമാനവും ബിജെപിക്ക് 38.50ശതമാനവും വോട്ടുകൾ നേടിയപ്പോൾ കോണ്‍ഗ്രസിന് 4.26ശതമാനം വോട്ടുകളേ ലഭിച്ചിട്ടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button