പാലക്കാട്: പാലക്കാട്ടെ തന്റെ തോല്‍വിയില്‍ പലരും ഇപ്പോഴും വിലപിക്കുന്നുണ്ടെന്നു മുന്‍ എം.പി എം.ബി രാജേഷ്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിലെ പരാജയം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
നരേന്ദ്ര മോദി വിരുദ്ധത സംസ്ഥാനത്തെ ജനങ്ങളെ ആകര്‍ഷിച്ചെങ്കിലും അത് മുതലെടുത്തത് രാഹുല്‍ ഗാന്ധിയും,കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ്. രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ രാജ്യത്തു തല്‍സ്ഥിതിക്ക് മാറ്റം വരുമെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ജനങ്ങള്‍ അങ്ങനെ കൂട്ടത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ടു ചെയ്തു. അങ്ങനെ വോട്ട് ചെയ്ത നിരവധി പേര്‍ തന്നോട് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോഴും സന്ദേശം അയക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും, മുസ്ലിം ലീഗില്‍ നിന്നും ഒട്ടനവധി സന്ദേശങ്ങള്‍ ലഭിച്ചു. എം.ബി.രാജേഷ് പറഞ്ഞു.
2004 ല്‍ ത്രിപുരയിലും,പശ്ചിമ ബംഗാളിലും പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നു. ബി.ജെ.പി വിരുദ്ധ സര്‍ക്കാരുണ്ടാക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍ ഇത്തവണ മോദിയെ ചെറുക്കന്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ദേശീയതലത്തില്‍ പരിമിതമായിരുന്നെന്ന് തുറന്നു സമ്മതിക്കുകയാണ് എം.ബി.രാജേഷ്. കോണ്‍ഗ്രസ്സും, ബി.ജെ.പിയും തമ്മിലാണ് യഥാര്‍ത്ഥ പോരാട്ടമെന്ന് കഴിയാവുന്ന രീതിയിലെല്ലാം കോണ്‍ഗ്രസ് പ്രചരിപ്പിച്ചതാണ് കേരളത്തില്‍ അവര്‍ക്ക് വന്‍ വിജയം നേടാന്‍ സാധിച്ചത്. എന്നാല്‍ തല്‍സ്ഥിതിക്ക് മാറ്റം വരുമെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments