Election NewsLatest NewsIndiaElection 2019

രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്

കാണ്‍പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്.രാഹുല്‍ ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നത് രൗള്‍ വിഞ്ചിയെന്നാണെന്നും, ഇത്രയും കാലം രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും യോഗി ആരോപിച്ചു.

ഖട്ടംപുരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിനെതിരെ ആരോപണവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിഞ്ചിയെന്നാണ്. ധൈര്യമുണ്ടെങ്കില്‍ രാഹുലും പ്രിയങ്കയും അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ അമേഠിയില്‍ ക്ഷേത്രങ്ങളാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ കേരളത്തില്‍ മുസ്ലീം പള്ളികളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും യോഗി പറഞ്ഞു.രാജ്യം മുഴുവനും മോദി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്.

മോദി വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് ശ്രമക്കുന്നതെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.നേരത്തെ വിവാദ പാരാമര്‍ശത്തിന് യോഗിക്ക് ഇലക്ഷന്‍ കമ്മീഷണര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button