
ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് ഠാക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
പ്രഗ്യ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രിയാണെന്നും അവര്‍ ഭൂരിപക്ഷത്തില്‍ പ്രജ്ഞ വിജയിക്കുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.മലേഗാവ് സ്ഫോടനക്കേസില്‍ പ്രജ്ഞയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ചുമത്തുകയായിരുന്നു.
പ്രജ്ഞയെ കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. മറ്റുള്ളവര്‍ക്ക് മരവിപ്പ് തോന്നുന്ന അനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുപോയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് സാധാരണ സ്ഥാനാര്‍ഥിക്കും ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്താവുന്നതേയുള്ളു. എന്നാല്‍ പാര്‍ട്ടി പ്രജ്ഞയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രജ്ഞയുടെ സ്ഥാനാര്‍ഥിത്വത്ത എന്തിനാണ് എല്ലാവരും എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു.
Post Your Comments