
ഭോപ്പാല്‍: രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെ ധര്‍മ്മയുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ കൃഷ്ണന്റെ അവതാരമാണെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യ സിംങ് ഠാക്കൂര്‍.
രാജ്യത്തെ അറുപത് വര്‍ഷം നീണ്ടു നിന്ന ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ഈ അവതാരമെന്നും പ്രഗ്യ പറയുന്നു. ”കാവിക്ക് ബഹുമാനം നല്‍കാന്‍ മോദി ആവശ്യപ്പെടുന്നുണ്ട്. കാവിയെ അപമാനിക്കുന്നവരെല്ലാം പരാജയപ്പെടും. നമ്മുടെ രാജ്യം സര്‍വ്വാധികാരവും നേടും.” എന്നും പ്രഗ്യ സിംങ് ഠാക്കൂര്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പല്ല, ധര്‍മ്മയുദ്ധമാണെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കുമെന്നും. ഭോപ്പാലിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേ സാധ്വി പ്രഗ്യ പറഞ്ഞു.
ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗിനെതിരെയാണ് പ്രഗ്യ മത്സരിക്കുന്നത്.നേരത്തെ വിവാദ പാരാമര്‍ശത്തിന് പ്രഗ്യ സിംങ് ഠാക്കൂറിന് ഇലക്ഷന്‍ കമ്മീഷണര്‍ നോട്ടിസയച്ചിരുന്നു
Post Your Comments