ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പരിഹസിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അമേഠിയിൽ സ്മൃതി ഇറാനിയാണ് എതിരാളിയെന്നറിഞ്ഞപ്പോള്‍ പരാജയപ്പെടുമെന്ന് പേടിച്ചാണ് രാഹുൽ വയനാട്ടിലേക്ക് ഓടിയത്. എന്നാല്‍ വയനാട്ടിലും ഫലം മറിച്ചാവില്ല. വയനാട്ടിലും രാഹുല്‍ പാരാജയപ്പെടും. അങ്ങനെ നിൽക്കുന്നിടത്തെല്ലാം തോൽക്കുന്ന രാഹുലിന് അടുത്ത തെരഞ്ഞെടുപ്പിൽ അയൽരാജ്യത്തു നിന്ന് മത്സരിക്കേണ്ടി വരുമെന്നായിരുന്നു ഗോയലിന്റെ പരിഹാസം.
അതേസമയം നരേന്ദ്ര മോദി കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന പ്രിയങ്കയുടെ പരാമര്‍ശത്തിനെതിരേയും ഗോയല്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ധീരനേതൃത്വമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച നിരവധി ഭീകരരെയും ദേശവിരുദ്ധ ശക്തികളെയും തുരത്താൻ സഹായകമായതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണം ബാലാകോട്ട് ആക്രമണമാണെന്നും ഗോയല്‍ പറഞ്ഞു. ഇതൊക്കെക്കൊണ്ട് തന്നെ ഇന്ന് പാകിസ്ഥാൻ ഇന്ത്യയയെ ഭയക്കുന്നുണ്ട്. മറ്റ് ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പവുമാണെന്നും ഗോയല്‍ പറഞ്ഞു.
Post Your Comments