ഇടുക്കി: ഇടുക്കിയിൽ വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ് പ്രതിഷേധം. കേന്ദ്രം ഭരണാനുമതി നൽകാത്ത ശബരിമല പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികൾ വിവരിക്കുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്.
അതേസമയം ദേശീയപാതയ്ക്കായി കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് ജോയ്സ് ജോർജിന്‍റെ വാദം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇടുക്കിയിൽ 4,750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജോയ്സ് ജോർജ് വാദിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന പളനി – പമ്പ തീർത്ഥാടന ഹൈവേയാണ് വികസന പദ്ധതിക്കായി 2,150 കോടി രൂപ ചെലവ് വകയിരുത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പേപ്പറിൽ ഒതുങ്ങിയെന്ന് ആരോപിക്കുന്നു.
Post Your Comments