Latest NewsKerala

ദയവ് ചെയ്ത് അത് വിശ്വസിക്കരുത് : ആ വീഡിയോയിലെ യുവതി ഞാനല്ല : ഇനി ആത്മഹത്യ മാത്രമാണ് പോംവഴി : കരഞ്ഞപേക്ഷിച്ച് അഞ്ജു

‘കൊച്ചി : ദയവ് ചെയ്ത് ആരും അത് വിശ്വസിക്കരുത്. ആ വീഡിയോയിലെ യുവതി ഞാനല്ല. എന്നെ ഇനിയും ഉപദ്രവിക്കരുത്.. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയതാണ് ഞാന്‍..’ കരഞ്ഞ് അപേക്ഷിച്ചുള്ള ഈ വാക്കുകള്‍ സീരിയല്‍ താരം അഞ്ജുവിന്റേതാണ്.. പ്രമുഖ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതാരത്തിന്റെ എന്ന പേരില്‍ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഞ്ജുവിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ഈ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതിന് പിന്നിലെ സത്യം തുറന്നു പറയുകയാണ് അഞ്ജു. സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടിയുടെ അപേക്ഷ.

തന്റെ മുഖത്തോട് സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവര്‍ഷം മുന്‍പാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം ഉള്ളത് കൊണ്ട് അത് തന്റെ വിഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തില്‍ പല ഭാഗത്ത് നിന്നും ചോദ്യങ്ങള്‍ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വേണ്ട നടപടി ഇതുവരെ അധികൃതര്‍ സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ഈ വിഡിയോയില്‍ ഉള്ളത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു. ആത്മഹത്യയ്ക്ക് വരെ ഒരുങ്ങിയ അഞ്ജുവിനൊപ്പം വീട്ടുകാരും സീരിയലിലെ അണിയറപ്രവര്‍ത്തകരും ഒരുമിച്ചുണ്ട്. ഇത്തരത്തില്‍ വിഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന് സുരഭിയും ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button