Latest NewsElection NewsIndia

സരിതയ്ക്ക് മത്സരിക്കാന്‍ അനുവാദം; രാഹുലിന്റെ പത്രിക സ്വീകരിച്ചില്ല

രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയും പൗരത്വവും സംബന്ധിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കാതിരുന്നത്

അമേഠി: സരിത എസ് നായര്‍ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ മത്സരിക്കും. അമേഠിയില്‍ മത്സരിക്കാനുള്ള സരിതയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധിക്കെതിയാണ് സരിത മത്സരിക്കുന്നത്. അതേസമംയ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക ഇന്നലെ സ്വീകരിക്കാതിരുന്നത് പാര്‍ട്ടിയില്‍ ആശങ്കയുണ്ടാക്കി.

രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയും പൗരത്വവും സംബന്ധിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കാതിരുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നായിരുന്നു ഇയളുടെ ആരോപണം. എന്നാല്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പെടെ പത്രിക 22ന് പരിഗണിക്കും.

കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കാരണമെന്നാണ് സരിത പറയുന്നത്. നേരത്തേ കേരളത്തില്‍ മത്സരിക്കുവാന്‍ സരിത പത്രിക നല്‍കിയിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലാണ് സരിത പത്രിക സമര്‍പ്പിച്ചിരുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകള്‍ തള്ളിയത്. ഇതിന് പിന്നാലെയാണ് അമേഠിയില്‍ മത്സരിക്കാന്‍ സരിത ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button