Latest NewsElection NewsKeralaElection 2019

രാഹുല്‍ ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് പ്രിയങ്ക

വയനാട്:  പ്രധാന മന്ത്രി മല്‍സരിക്കുന്ന വാരണാസിയില്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ ഒരുക്കമെന്ന് ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയില്‍ മത്സരിക്കുമോ എന്നുളള മാധ്യം പ്രവര്‍ത്തകരുടെ ചോദ്യത്തെ തുടര്‍ന്നാണ് അവര്‍ ഈ കാര്യത്തില്‍ പ്രതികരിച്ചത്.

ലക്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കവെയും സമാനമായ അഭിപ്രായം പ്രിയങ്ക പ്രകടിപ്പിച്ചിരുന്നു. ർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നാണ് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നത്. നിങ്ങൾക്കാകാമെങ്കിൽ പിന്നെ എനിക്കെന്താ? ഞാൻ മത്സരിക്കേണ്ടത് പാർട്ടിയുടെ ആവശ്യമെങ്കിൽ തീർച്ചയായി ഞാനത് ചെയ്യുമെന്നും.

മത്സരിച്ചാൽ റായ്ബറേലിയിലാണോ അമേഠിയിലാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നതിനാണ് ആദ്യം പ്രാധാന്യം നൽകുന്നതെന്നും അനവധി കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതായി ഉണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം അന്ന് വരാണസിയിൽ പ്രിയങ്ക മത്സരിക്കുമെന്നുളള വാര്‍ത്ത പാര്‍ട്ടി നിഷേധിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button