ഷാ ര്‍ജയിലെ വിദേശ പണ വിനിമയ സ്ഥാപനത്തില്‍ അക്രമിച്ച് കയറി വന്‍തുക കവര്‍ന്ന കേസില്‍ പ്രതികളായ 8 നെെജീരിയക്കാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 9 പ്രതികളില്‍ ഒരാളെ 6 മാസത്തെ ജയില്‍ശിക്ഷക്ക് ശേഷം നാട് കടത്തും. കഴിഞ്ഞവര്‍ഷമായിരുന്നു സംഭവം.
നൈജീരിയന്‍ സ്വദേശികളായ അക്രമികള്‍ ആയുധങ്ങളുമായി സ്ഥാപനത്തില്‍ എത്തി ജീവനക്കാരെ ആക്രമിച്ചു പണം അപഹരിക്കുകയായിരുന്നു.മാരകമായ വാളുകളും ഇരുമ്പ് കമ്പിയും മറ്റുമായി എത്തിയ ഇവര്‍ സ്ഥാപനത്തിലെ ചില്ല് അടിച്ച് തകര്‍ത്ത് ജീവനക്കാരെ ഭയപ്പെടുത്തിയാണ് പണം കവര്‍ന്നത്. വലിയ ഉയര്‍ന്ന തുകയാണ് മോഷ്ടിച്ചത്. മോഷണ മുതല്‍ പോലീസ് പിടിച്ചെടുത്തു.
Post Your Comments