Election NewsKeralaLatest News

എ.കെ.ആന്റണിയെ തടഞ്ഞ വാര്‍ത്ത : എല്‍ഡിഎഫിന്റെ പ്രതികരണം പുറത്ത്

തിരുവനന്തപുരം: വേളിയില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞെന്ന വാര്‍ത്തയെ കുറിച്ച് എല്‍ഡിഎഫിന്റെ പ്രതികരണം പുറത്ത്. തടഞ്ഞുവെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് എല്‍ഡിഎഫ്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും ,സെക്രട്ടറി ജി ആര്‍ അനിലും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

എല്‍ഡിഎഫിന്റെ റോഡ് ഷോ പൂന്തുറയില്‍ നിന്ന് വേളിയിലേക്കും, ആന്റണിയുടെ റോഡ് ഷോ എതിര്‍ദിശയിലും വരികയായിരുന്നു രണ്ട് റോഡ് ഷോയിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ ഒരുമിച്ച് എത്തിയപ്പോള്‍ ഉണ്ടായ ഗതാഗത തടസ്സം മാത്രമാണ് വേളിയില്‍ ഉണ്ടായത് . ആ തടസ്സം ഒഴിവാക്കി ആന്റണിയുടെ വാഹനം കടത്തിവിടാന്‍ ശ്രമിക്കുമ്പോള്‍ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ വാഹനത്തില്‍ നിന്നിറങ്ങി നടന്നു പോവുകയാണ് ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button