Latest NewsKuwaitGulf

കുവെെറ്റിലേക്ക് മടങ്ങിയ മലയാളിക്ക് വിമാനത്തിനുളളില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ദാരുണാന്ത്യം

കുവെെറ്റ് സിറ്റി :   നാട്ടില്‍ നിന്ന് ജോലിയിടമായ കുവെെറ്റിലേക്കുളള യാത്രയില്‍ വിമാനത്തിനുളളില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. കുവെെറ്റില്‍ അല്‍ ഹൊമെെസി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലിനോക്കി വരികയായിരുന്ന ബാലചന്ദ്രന്‍ (58 ) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പോയി മകളായ ബെനിതയെ ജംഷഡ്പൂരില്‍ വിട്ടയച്ചതിന് ശേഷം തിരികെ കുവെെറ്റിലേക്ക് മടങ്ങവേയായിരുന്നു മരണം.

ഭാര്യ – ദീപ , മകള്‍ ബെനിത , മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button