വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിര്‍ദേശപത്രിക സമർപ്പിക്കാൻ മണ്ഡലത്തിലെത്തിയപ്പോൾ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്ത്തകന് പരിക്കേറ്റിരുന്നു.
പരിക്കേറ്റ മാധ്യമപ്രവര്ത്തകന് രാഹുലും പ്രിയങ്കയും കൈത്താങ്ങായത് വലിയ ചർച്ചാവിഷയമായിരുന്നു. ഇന്ത്യ എഹഡിന്റെ കേരള റിപ്പോര്‍ട്ടര്‍ റിക്സണ് എടത്തിലിനായിരുന്നു പരിക്കേറ്റത്. ഇപ്പോഴിതാ തനിക്ക് കൈത്താങ്ങായി നിന്ന പ്രിയങ്കയ്ക്ക് നന്ദി പറയാൻ റിക്സണ് എത്തി.
റിക്സണും പ്രിയങ്കയും സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്കിയതും എന്റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്സണ് പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാൽ അന്നുനടന്ന സംഭവത്തെ ചിലർ രാഷ്ട്രീയ വല്‍ക്കരിച്ചെന്ന് കേട്ടപ്പോൾ അത് ചിലരുടെ മണ്ടത്തരങ്ങളാണെന്നാണ് പ്രിയങ്കയുടെ മറുപടി.
https://www.facebook.com/371569916903965/videos/2183199145325370/?v=2183199145325370
Post Your Comments