ന്യൂ ഡൽഹി : കിങ്‌സ് ഇലവൻ പഞ്ചാബിന് എതിരെ അനായാസ ജയവുമായി ഡൽഹി ക്യാപിറ്റൽസ്. രാത്രി എട്ടിന് ഡൽഹി ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടന്ന 37ആം മത്സരത്തിൽഅഞ്ചു വിക്കറ്റിനാണ് പഞ്ചാബിനെ തോൽപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 163 റൺസ് മറുപടി നല്കാൻ ഇറങ്ങിയ ഡൽഹി മറികടന്നു. രണ്ട് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റൺസ് സ്വന്തമാക്കി.
V. I. C. T. O. R. Y. ?#QilaKotla mein kar diya fateh ?#DCvKXIP #ThisIsNewDelhi #DelhiCapitals pic.twitter.com/ynr7PvaJ5q
— Delhi Capitals (@DelhiCapitals) April 20, 2019
ശിഖര്‍ ധവാന്‍ (56), ശ്രേയാസ് അയ്യര്‍ (49 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് ഡൽഹിയുടെ വിജയം അനായാസമാക്കിയത്. പൃഥ്വി ഷാ (13), ഋഷഭ് പന്ത് (6), കോളിന്‍ ഇന്‍ഗ്രാം (19), അക്‌സര്‍ പട്ടേല്‍ (0) എന്നിവർ പുറത്തായപ്പോൾ,അയ്യര്‍ക്കൊപ്പം റുതര്‍ഫോര്‍ഡ് (2) പുറത്താവാതെ നിന്നു. പഞ്ചാബിനായി ഹര്‍ഡസ് വില്‍ജോന്‍ രണ്ടു വിക്കറ്റും,ഷമ്മി ഒരു വിക്കറ്റും സ്വന്തമാക്കി.
We fought hard and took the game to the last over.
Time to regroup now and come back stronger. #SaddaPunjab #DCvKXIP #VIVOIPL pic.twitter.com/tCIi5BqXXa
— Punjab Kings (@PunjabKingsIPL) April 20, 2019
ക്രിസ് ഗെയ്‌ലാണ്(37 പന്തില്‍ 69 റണ്‍സ്)പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മന്‍ദീപ് സിങ് (27 പന്തില്‍ 30), കെ.എല്‍ രാഹുൽ (9 പന്തില്‍ 12),മായങ്ക് അഗര്‍വാള്‍ (9 പന്തില്‍ 2), ഡേവിഡ് മില്ലര്‍ (5 പന്തില്‍ 7), സാം കറനെ (0), ആര്‍. അശ്വിൻ (14 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഹര്‍പ്രീത് ബ്രാര്‍ (12 പന്തില്‍ 20) പുറത്താവാതെ നിന്നു.
Sweet victory for the @DelhiCapitals who are at the No.3 rank on the #VIVOIPL points table. pic.twitter.com/zja6gJx7PU
— IndianPremierLeague (@IPL) April 20, 2019
ഡല്‍ഹി ക്യാപിറ്റല്‍സിനായി സന്ദീപ് ചാമിച്ചാനെ മൂന്ന് വിക്കറ്റും,അക്സര്‍ പട്ടേല്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഈ ജയത്തോടെ പന്ത്രണ്ടു പോയിന്റുമായി ഡൽഹി മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 10 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്.
A Captain's knock from Shreyas Iyer who is also the Man of the Match for the game tonight. Well played, Skip ?? pic.twitter.com/1hhQbSTCgD
— IndianPremierLeague (@IPL) April 20, 2019
Post Your Comments