വടകര: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിനിടെ വടകരയില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ നസീറിനെ കയ്യേറ്റം ചെയ്തതായി പരാതി. മേപ്പയൂര്‍ ബസ്റ്റാന്റിന് സമീപം പ്രചാരണം നടത്തുന്നതിനിടെയാണ് നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
മര്‍ദ്ദിച്ചതിനും പ്രചാരണം തടസ്സപ്പെടുത്തിയതിനും മേപ്പയൂര്‍ പൊലീസില്‍ സിഒടി നസീര്‍ പരാതിപ്പെട്ടു. ഇന്നലെയും ഇവിടെ പ്രചാരണത്തിനെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നും പരാതിയില്‍ നസീര്‍ ആരോപിച്ചു. പരാതി സ്വീകരിച്ചതായി മേപ്പയൂര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ ് നസീര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Post Your Comments