ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ് ചേരുന്നു. ചീഫ് ജസ്റ്റ്സിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് ചേരുന്നത്. പൊതു താല്പര്യമുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു എന്നാണ് വിവരം ലഭിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് അരുണ്‍ മിശ്ര, സജ്ഞീവ് ഖന്ന എന്നിവരാണ് അടിയന്തര സിറ്റിംഗ് ചേരുന്നത്.
പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണെന്ന് നോട്ടീസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസില്‍ പറയുന്നു.
Post Your Comments