
ചെന്നൈ : തമിഴിൽ ചേരൻ സംവിധാനം ചെയ്ത് അഭിനയിച്ച ഏറെ പ്രശംസ നേടിയ ചിത്രം ‘ഓട്ടോഗ്രാഫ്’ വീണ്ടും റിലീസിനൊരുങ്ങുന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം എല്ല അർത്ഥത്തിലും വൻ വിജയമായിരുന്നു. ചേരൻ സംവിധാനം ചെയ്ത് നിർമ്മിച്ചതും പ്രധാന വേഷത്തിൽ അഭിനയിച്ചതും ഈ ചിത്രത്തിലാണ്.
ഇപ്പോഴിത ചിത്രത്തിന്റെ ഡിജിറ്റൽ മെച്ചപ്പെടുത്തിയ പതിപ്പ് പുനർറിലീസിന് ഒരുങ്ങുകയാണ്. ഔദ്യോഗിക റിലീസ് തീയതി മെയ് മാസത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഓട്ടോഗ്രാഫ്’ 2004 ഫെബ്രുവരി 19 നാണ് പുറത്തിറങ്ങിയത്. 75 തിയേറ്ററുകളിലായി 150 ദിവസത്തിലധികം സിനിമ പ്രദർശിപ്പിച്ചു.
പ്രണയ സിനിമാ പ്രേമികൾക്കിടയിൽ ഈ ചിത്രം ഏറെ ഹിറ്റായിരുന്നു. സ്നേഹ, ഗോപിക, കനിക, മല്ലിക, ഇളവരശു എന്നിവരായിരുന്നു ഇതിൽ അഭിനയിച്ച മറ്റ് പ്രമുഖ അഭിനേതാക്കൾ. വിവിധ ചലച്ചിത്രമേളകളിലും ഈ ചിത്രം പ്രദർശിപ്പിച്ചു. ദേശീയ അവാർഡും തമിഴ്‌നാട് സംസ്ഥാന അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി. കൂടാതെ ‘ഓട്ടോഗ്രാഫ്’ കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകളിൽ വിജയകരമായി പുനർനിർമ്മിക്കുകയും ചെയ്തു.
അതേ സമയം ചിത്രം പുനർ റിലീസ് ആഘോഷിക്കുന്നതിനായി ഒരുങ്ങുമ്പോൾ സിനിമാ സംഘം ഒരു പ്രത്യേക എഐ സങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്തിയ ഒരു വീഡിയോ സൃഷ്ടിച്ചിട്ടുണ്ട്. അത് ഇപ്പോൾ ഓൺലൈനിൽ ട്രെൻഡിംഗിലാണ്. ചലച്ചിത്ര നിർമ്മാതാവ് ലോകേഷ് കനഗരാജ് ആണ് വീണ്ടും റിലീസ് ചെയ്യുന്നതിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
https://twitter.com/i/status/1892190026123133023
Post Your Comments