ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവതികളെ ലൈംഗിക അടിമകളാക്കിയ കേസില്‍ കനേഡിയന്‍ മദ്യഗ്രൂപ്പായ സീഗ്രാം ലിക്വര്‍ ഉടമ ക്ലെയര്‍ ബ്രോന്‍ഫ്മാന് 25 വര്‍ഷം തടവ്. ക്ലെയര്‍ ബ്രോന്‍ഫ്മാന്‍ കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ ബ്രോന്‍ഫ്മാന് പുറമെ നിക്‌സ്‌വിം ഗൂപ്പ് ഉടമ കീത്ത് റാണിയറും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോസ് എന്ന പേരില്‍ മള്‍ട്ടി ചെയിന്‍ പദ്ധതിയില്‍ സ്ത്രീകളെ ചേര്‍ത്ത് അവരെ ലൈംഗിക അടിമകളാക്കിയതിന് കീത്ത് റാണിയര്‍ കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു. ഈ കേസില്‍ ബ്രോന്‍ഫ്മാനും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.റാണിയര്‍, ബ്രോന്‍ഫ്മാന്‍ എന്നിവരെ കൂടാതെ അഞ്ച് പേര്‍ കൂടി കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബ്രോന്‍ഫ്മാന്‍ 100 മില്യണ്‍ ഡോളര്‍ ഡോസ് പദ്ധതിയ്ക്കായി നിക്ഷേപിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അവര്‍. വിധിക്കെതിരെ ബ്രോന്‍ഫ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജി ജൂലൈ 25ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments