ന്യൂയോര്‍ക്ക്: വിപണിയിലെത്തുമുമ്പു തന്നെ പ്രതിസന്ധി നേരിടുകയാണ് സാംസങ് ഫോള്‍ഡബിള്‍ ഫോണുകള്‍. ഔദ്യോഗികമായി ഉല്‍പ്പന്നം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ ഹാന്‍ഡ്‌സെറ്റുകള്‍ തകരാറിലായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫോണിന്റെ സ്‌ക്രീനിനാണ് തുടക്ക മുതലേ തകരാറുകള്‍ സംഭവിച്ചിട്ടുള്ളത്. സ്‌ക്രീന്‍ പൊട്ടിയതിന്റേയും മറ്റും ട്വീറ്റുകളും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പുറത്തിറങ്ങുന്ന ഫോള്‍ഡബിള്‍ ഫോണിന്റെ സ്‌ക്രീന്‍ പ്രശ്‌നങ്ങള്‍ വന്‍ തലവേദനകുമെന്ന് ടെക് വിദഗ്ധരുടെ അഭിപ്രായം. കമ്പനി നല്‍കിയ ഹാന്‍ഡസെറ്റ് ഒന്നു രണ്ടു ദിവസം ഉപയോഗിച്ചതോടെ തന്നെ സ്‌ക്രീനില്‍ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങി. അതേസമയം
ചിലത് രഹിതമാകുന്നുവെന്നും പരാതിയുണ്ട്. 2000 ഡോളര്‍ വിലയുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ രണ്ടു സ്‌ക്രീനുകള്‍ ഒന്നിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുറച്ചു നേരം ഉപയോഗിക്കുന്നതോടെ രണ്ടു സ്‌ക്രീനിനുമിടയില്‍ ലൈന്‍ വീഴുകയാണ്. ഡിസ്‌പ്ലെയിലെ ഹാര്‍ഡ്വെയറുകള്‍ക്കും പ്രശ്‌നം കണ്ടുവരുന്നു. കൂടാതെ ഡിസ്‌പ്ലെയിലെ ഹാര്‍ഡ്വെയറുകള്‍ക്കും പ്രശ്‌നമുണ്ടാകുന്നുവെന്നു പറയുന്നുണ്ട്.
Post Your Comments