ലക്‌നൗ: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സൂഷ്മ പരിശോധനയ്ക്കായി മാറ്റിവച്ചു. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന ആരോപണത്തെ തുടർന്നാണ് . എതിര്‍ സ്ഥാനാര്‍ത്ഥി ധ്രുവ് ലാൽ തടസവാദങ്ങളുന്നയിച്ചതിനാലാണ് പരിശോധന മാറ്റി വച്ചത്. രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തിയെ കുറിച്ചും ലാഭവിഹിതത്തെ കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ഏപ്രില്‍ 22ലേക്കാണ് സൂഷ്മപരിശോധനയെന്ന് അമേഠി ലോക്‌സഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. ബ്രിട്ടണ്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങള്‍ രാഹുന്‍ ബ്രിട്ടണ്‍ പൗരനായി രേഖപ്പെടുത്തിയെന്നാണ് എതിർ സ്ഥാനാർത്ഥി ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കൂടാതെ രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നുമാണ് ധ്രുവലാലിന്റെ ആരോപണം.
അതിനാല്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നും ധ്രുവ് ലാല്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ സംബന്ധിച്ച് ഇത്രയേറെ തടസ്സവാദങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദ പരിശോധനയ്ക്കായി സൂഷ്മ പരിശോധന മാറ്റിവച്ചത്.
Post Your Comments