Election NewsKeralaLatest News

പി രാജീവിനായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്‌ഷോ

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായ പി രാജീവിനായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ്‌ഷോ. കൊച്ചി നഗരത്തിലെ വിവിധ കോളേജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ റോഡ് ഷോ ഇന്ന് വൈകീട്ട് നാലിന് നടക്കും.

മഹാരാജാസ് കോളേജില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ചാത്യാത്ത് റോഡില്‍ അവസാനിക്കും. സംവിധായകരായ ആഷിക് അബു, മധു സി നാരായണന്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.രാജീവിന് പിന്തുണയുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button