KeralaLatest NewsElection News

ലോക്സഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് അട്ടിമറി നടക്കുമെന്ന് സര്‍വേ

കൊല്ലം•ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന ഒട്ടുമിക്ക മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനാണ് വിജയം പ്രവചിച്ചിരുന്നത്. എന്നാല്‍ കൊല്ലത്ത് അട്ടിമറി നടക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന 24 ന്യൂസ്-ലീഡ് കോളേജ് അഭിപ്രായ സര്‍വേ പറയുന്നു.

കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ ജയിക്കുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 43% വോട്ടുകള്‍ ലഭിക്കും. യു.ഡി.എഫിന് 42% വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.വി സാബുവിന് 10% വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ഏപ്രിൽ 15 മുതൽ എപ്രിൽ 19 വരെയായിരുന്നു സർവേ കാലയളവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button