Latest NewsCricket

ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ്

കൊല്‍ക്കത്ത: ഒരോവര്‍ കൈയില്‍ നിന്ന് പോയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുല്‍ദീപ് യാദവ് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. കുല്‍ദീപിന്റെ അവസാന ഓവറില്‍ മോയിന്‍ അലി മൂന്നു സിക്‌സും രണ്ട് ഫോറും അടിക്കുകയായിരുന്നു. ആ ഓവറില്‍ കൊല്‍ക്കത്ത സ്പിന്നര്‍ 27 റണ്‍സ് വഴങ്ങി. അതോടൊപ്പം അവസാന പന്തില്‍ മോയിന്‍ അലിയെ പുറത്താക്കുകയും ചെയ്തു. കരച്ചിൽ അടക്കാൻ കഴിയാതെ നിന്ന കുല്‍ദീപിനെ സഹതാരം നിധീഷ് റാണ ആശ്വസിപ്പിക്കാനെത്തി. വെള്ളം കൊടുത്ത് കുടിക്കാന്‍ പറഞ്ഞ് തോളില്‍ തട്ടി നിധീഷ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

https://youtu.be/bom87waHAtk

shortlink

Related Articles

Post Your Comments

Related Articles


Back to top button