![kodiyeri-balakrishnan](/wp-content/uploads/2019/04/kodiyeri-balakrishnan.1.153.jpg)
കണ്ണൂര്‍: സ്വന്തം അഴിമതി മറച്ചുപിടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റുള്ളവര്‍ക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. അഴിമതിയില്ലാത്ത പ്രധാനമന്ത്രിയാകും ഇനി രാജ്യം ഭരിക്കുകയെന്ന് പറഞ്ഞ‌് അധികാരത്തില്‍ വന്ന മോദിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോഡ‌് സൃഷ്ടിച്ചു. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന‌് രാജ്യമാകെ വിളിച്ചുപറയുകയാണ്.
തിരുവനന്തപുരമടക്കം ആറു വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിനു വില്‍പ്പന നടത്തിയതിനു പിന്നിലും വന്‍ കുംഭകോണമുണ്ട‌്. 30,000 കോടി രൂപയുടെ ആസ‌്തിയുള്ള തിരുവനന്തപുരം വിമാനത്താവളം ഒരു രൂപ പോലും മുതല്‍മുടക്കില്ലാതെയാണ‌് അദാനിക്കു ലഭിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
Post Your Comments