കുവൈറ്റ് സിറ്റി : രാജ്യത്ത് അനധികൃത വിസ കച്ചവടക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി കുവൈറ്റ്. ചെറുകിട ഇടത്തരം സംരംഭകരുടെ മറവില്‍ വിസ കച്ചവടം വ്യാപകമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാന്‍ പവര്‍ അതോറിറ്റി നടപടികള്‍ കര്‍ശനമാക്കുന്നത്.
സ്വദേശികളെ ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. നവ സംരംഭകര്‍ക്കു വിസ അനുവദിക്കുന്നതിലും സര്‍ക്കാരിന് ഉദാര സമീപനമാണ് ഈ സാഹചര്യം മുതലെടുത്താണ് വിസ മാഫിയ സജീവമായത്. തൊഴിലാളികളെ കൊണ്ട് വന്ന ശേഷം ജോലിയോ ശമ്പളമോ നല്‍കാത്തതായ നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹഹചര്യത്തിലാണ് വിസ നടപടിക്രമങ്ങള്‍ പുനരവലോകനം ചെയ്യന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കു മാന്‍പവര്‍ അതോറിറ്റി നീങ്ങുന്നത്. ഇതുവരെ 7876 ചെറുകിട ഇടത്തരം ലൈസന്‍സുകളിലാണ് തൊഴില്‍ വിസകള്‍ വിസ അനുവദിച്ചത്. ഇവയില്‍ മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഏതാനും കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കു പുറമെ മറ്റു വ്യാപാര വ്യവസായ മേഖലകളിലും വിസ കാര്യത്തില്‍ കടുത്ത നിയന്ത്രണവും നിരീക്ഷണവും കൊണ്ട് വരാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
Post Your Comments