Latest NewsInternational

പോപ്പ് ഗായിക അഡേലും ഭര്‍ത്താവും വേര്‍പിരിഞ്ഞു

ലോസ് ഏഞ്ചല്‍സ്: യുകെ പോപ്പ് സിംഗര്‍ അഡേലും ഭര്‍ത്താവ് സിമോണ്‍ കൊണേക്കിയും വേര്‍പിരിഞ്ഞു. അഡേലിന്റെ പ്രതിനിധിയായ ബെനി തരാന്തിനി പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

മകനെ സ്‌നേഹപൂര്‍വം വളര്‍ത്തുന്നകാര്യത്തില്‍ ഇരുവരും ഒന്നിച്ച് തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ സ്വകാര്യത മാനിക്കപ്പെടണമെന്നും ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ അഭിപ്രായങ്ങളില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

2012 ലാണ് ആഡെലെ-കോനേക്കി ദമ്പതികള്‍ക്ക് മകന്‍ ഏയ്ഞ്ചലോ ജനിച്ചത്. ആഗോള ശുദ്ധജല പദ്ധതിയായ ലൈഫ് വാട്ടറിന്റെ സഹ സ്ഥാപകനാണ് കോനേക്കി. 2017 ല്‍ ആല്‍ബം ഓഫ് ദ ഇയറിന് ലഭിച്ച ഗ്രാമി പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ നടത്തിയ പ്രസംഗത്തിലാണ് കൊനേക്കി തന്റെ ഭര്‍ത്താവാണെന്ന് അഡേല്‍ ആദ്യമായി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button