ഡല്‍ഹി: ലിബിയയില്‍ താമസമാക്കിയ ഇന്ത്യക്കാര്‍ക്ക് അടിയന്തിര മുന്നറിയിപ്പ് നല്‍കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിമതരുടെ പിടിച്ചടക്കല്‍ ഭീഷണിമൂല ലിബിയയുടെ സമാധാന അന്തരീക്ഷം ഛിന്നഭിന്നമാകുന്ന അവസ്ഥ വരുമെന്നതിനാലാണ് ഇന്ത്യക്കരോട് എത്രയും വേഗം തിരികെ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതി കൂടുതല്‍ മോശമായ സാഹചര്യത്തിലെത്തിയാല്‍ പിന്നെയുളള ദൗത്യം കൂടുതല്‍ ശ്രമകരമാകമെന്നുളളതിനാലാണ് ഇപ്പോഴെ തന്നെ തിരികെ എത്താന്‍ അഭ്യര്‍ത്ഥിക്കുന്നത്.
ബന്ധുക്കളോടും സുഹൃത്തുക്കളോടും എത്രയും വേഗം ട്രിപ്പോളി വിടണമെന്നാണ് സുഷമ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ലിബിയയുടെ തലസ്ഥാനമാണ് ട്രിപ്പോളി. ഇതോടെ അവിടെ താമസമാക്കിയ 500 ല്‍ പരം ഇന്ത്യക്കാരുടെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ അവിടെ നിന്നും ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
Post Your Comments