കോട്ടയം: മുൻ തെരഞ്ഞെടുപ്പുകളിലെപോലെ സ്ലിപ് മാത്രമായി പോളിങ് ബൂത്തിൽ എത്തിയാൽ വോട്ട് ചെയ്യാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടേഴ്സ് സ്ലിപ് തിരിച്ചറിയല്‍ രേഖയായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ല.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശപ്രകാരം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച പാസ് ബുക്ക്, പാന്‍ കാര്‍ഡ്, സ്മാര്‍ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, ഔദ്യോഗിക തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ് എന്നിവ മാത്രമായിരിക്കും എല്ലാ ബൂത്തുകളിലും സ്വീകരിക്കുക.
നിലവിൽ ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ഉദ്യോഗസ്ഥർ സ്ലിപ് നിർമ്മിച്ച് വോട്ടർമാർക്ക് എത്തിച്ചുകൊടുക്കുന്നത്. എന്നാൽ ഇവകൊണ്ട് പ്രയോജനം ഒന്നും ഇല്ലാത്ത അവസ്ഥയാണ്.
ജീവനക്കാര്‍ക്കു പ്രത്യേക ഡ്യൂട്ടി ലീവ് അനുവദിച്ചാണ് മുഴുവന്‍ വോട്ടര്‍മാരുടെയും സ്ലിപ്പുകള്‍ തയാറാക്കി വീടുകളില്‍ എത്തിച്ചത്.
Post Your Comments