കൊല്ലം: വീട്ടമ്മയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടാരക്കര കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായയാണ് (42) ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തിനിരയായത്
ബുധനാഴ്ച വൈകിട്ട് അഞ്ചോടെമദ്യ ലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് രാജന്‍ മായയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.ഗുരുതരാമായി പൊള്ളലേറ്റ മായയെ ഉടന്‍ കൊട്ടാരക്കര ആശുപത്രിയിലൈത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.ശരിരത്തിന്റെ എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ മായയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി ഏഴോടെ മരിച്ചു.
മിക്ക ദിവസങ്ങളിലും ഇലക്ട്രീഷ്യനായ രാജന്‍ മദ്യലഹരിയില്‍ മായയുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച നടന്ന വഴക്കും സാധാരണ സംഭവമായിരിക്കുമെന്ന് കരുതി പൂജാമുറിയിലായിരുന്ന മകള്‍ പുറത്തേക്ക് ഇറങ്ങിവന്നിരുന്നില്ല. ഇവരുടെ മൂത്ത മകന്‍ ഇലക്ട്രിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് ഇടുക്കിയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ രാജന്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
Post Your Comments