തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി മൂന്നു നാള്‍ മാത്രമാണ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ബാക്കിയുള്ളത്. ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും.
ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍ ഒഴികെ എല്ലാം യുഡിഎഫ് സിറ്റിങ് മണ്ഡലങ്ങളാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം മേഖലയില്‍ പരമ്പരാഗത പോരാട്ടം നടക്കുന്നത് ആലപ്പുഴയില്‍ മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ നിന്ന് വികസനവും രാഷ്ട്രീയവും പറഞ്ഞുള്ള മല്‍സരമാണ് ഇവിടെ നടക്കുന്നത്. ബിജെപിയും ഇവിടെ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുന്നുണ്ട്.
കനത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയെക്കുറിച്ച് മൂന്നുമുന്നണികള്‍ക്കും അത്ര വിശ്വാസം പോര. പരസ്യമായി വിജയം അവകാശപ്പെടുമ്പോഴും അടിയൊഴുക്കുകളുടെ സാധ്യത ആരും തള്ളിക്കളയുന്നില്ല. ആന്റോ ജയിച്ചില്ലെങ്കില്‍ യുഡിഎഫിനും വീണ നിലയുറപ്പിച്ചില്ലെങ്കില്‍ എല്‍ഡിഎഫിനും അതു രാഷ്ട്രീയ പരാജയമാകും. ബിജെപിയുടെ പ്രസ്റ്റീജ് മണ്ഡലമാണ് പത്തനംതിട്ട അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും സുരേന്ദന്‍ പ്രതീക്ഷികുന്നില്ല.
കൊല്ലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് എന്‍ കെ പ്രമചന്ദ്രനും ആര്‍എസ്പിക്കും ഇത് രാഷ്ട്രീയ നിലനില്‍പിന്റെ കൂടി പോരാട്ടവുമാണ്. കൊല്ലത്ത് മല്‍സരിക്കുന്നത് ബാലഗോപാല്‍ ആണെങ്കിലും ജയം ഏറ്റവും ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ടു തന്നെ കൊല്ലത്ത് തോല്‍ക്കുന്നത് മുഖ്യമന്ത്രി ആയിരിക്കും എന്നാവര്‍വത്തിക്കുകയാണ് പ്രേമചന്ദ്രന്‍.
വടക്കന്‍ കേരളത്തിലും കടുത്ത മത്സരമാണ് നടക്കുന്നത്.രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്.ഏപ്രില്‍ 23നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments