കൊച്ചി: ആലുവയില്‍ മൂന്നു വയസ്സുകാരന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. അനുസരണക്കേട് കാണിച്ചതിന് അമ്മ മര്‍ദ്ദിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. അടിയന്തരമായി ശ്‌സ്ത്രത്രിയ നടത്തിയെങ്കിലും ലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരുക്ക് ് കുഞ്ഞിന്റെ ആരോഗ്യനില അപകടത്തിലാക്കി. ഇന്നു രാവിലെ മുതല്‍ കുട്ടിയുടെ തലച്ചോറും ഏകദേശം പൂര്‍ണമായി പ്രവര്‍ത്തന രഹിതമായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കുട്ടിയുടെ അമ്മ ഇപ്പോള്‍ റിമാന്‍ഡിലാണ്. മെട്രോ നിര്‍മാണത്തിലെ ക്രെയിന്‍ ഡ്രൈവറുടെ മകനാണ് മരിച്ച മൂന്നു വയസ്സുകാരന്‍. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണച്ചിലാണ്. അമ്മ കുട്ടിയെ മര്‍ദ്ദിക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവിന്റെ മൊഴി. അതേസമയം പോലീസിന്റെ ചോദ്യം ചെയ്യലില്‍ സ്ഥിരമായി കുഞ്ഞിനെ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോലീസിന് കൈമാറി ഇന്ഡക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Post Your Comments