Election NewsKeralaLatest NewsIndiaElection 2019

തുഷാറിനെതിരായ ആക്രമണം, നാളെ പ്രതിഷേധ ദിനം

തുഷാറിന് മാവോയിസ്റ് ഭീഷണി നിലനിൽക്കെ ആണ് ഈ ആക്രമണം ഉണ്ടായത്.

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ കോൺഗ്രസ് – ലീഗ് അക്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ശക്തമായി അപലപിച്ചു. തുഷാർ വെള്ളാപ്പള്ളിക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നിരിക്കെ മതിയായ സുരക്ഷയൊരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. തുഷാറിന് മാവോയിസ്റ് ഭീഷണി നിലനിൽക്കെ ആണ് ഈ ആക്രമണം ഉണ്ടായത്.

അക്രമത്തിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്താൻ ബിജെപി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് എസ്എൻഡിപിയുടെ സമുന്നത നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിച്ച് സാമുദായിക സൗഹാർദ്ദം തകർക്കാനും കലാപത്തിനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button