KeralaLatest NewsElection NewsElection 2019

ശരിദൂരം ;  വീണക്ക് ആശിര്‍വാദം സുരേന്ദ്രന് പരിഗണന നല്‍കിയില്ല ; വെളളാപ്പളളിക്കെതിരെ പ്രതിഷേധം

പത്തനംതിട്ട:  വെളളാപ്പളളി രാഷ്ട്രീയത്തില്‍ ശരിദൂരമെന്ന് പറയുമ്പോഴും അത് ലംഘിക്കപ്പെട്ടെന്ന് ആക്ഷേപം. തിരുവല്ലയില്‍ എസ്‌എന്‍ഡിപി കണ്‍വെന്‍ഷന്‍ വേദിയില്‍ നടന്ന സംഭവമാണ് ഇതിന് ആധാരം. വേദിയിലേക്ക് ആദ്യമായെത്തിയ എന്‍ ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് വേണ്ടത്ര പരിഗണന നല്‍കിയില്ല. അതേ സമയം അവസാന നിമിഷം യോഗത്തിലേക്ക് എത്തിയ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിനെ തലയില്‍ കെെവച്ച് വെളളാപ്പളളി ആശിര്‍ വദിക്കുകയും ചെയ്തു .

ഇതാണ് തിരുവല്ലയില്‍ എസ്‌എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ശരണം വിളിച്ചാണ് അവര്‍ പ്രതിഷേധം അറിയിച്ചത്. മനയ്ക്കച്ചിറ എസ്‌എന്‍ഡിപി കണ്‍വെന്‍ഷനിലാണ് സംഭവം. ശബരിമല യുവതീ പ്രവേശനത്തില്‍ എല്‍ഡിഎഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുളളതായും റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button